HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ബസിൽ യുവതിയോട് മോശം പെരുമാറ്റം; ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസുകാരൻ അറസ്റ്റിൽ, പിടിയിലായത് ഇടുക്കി കാഞ്ചിയാർ സ്വദേശി.

ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസുകാരൻ അറസ്റ്റിൽ, പിടിയിലായത് ഇടുക്കി കാഞ്ചിയാർ സ്വദേശി.

പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ.  ഇടുക്കി കാഞ്ചിയാർ സ്വദേശി സതീശാണ് പിടിയിലായത്. ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ സതീശ്.

Also Read:  മകളെ ശല്യം ചെയ്തത് വിലക്കി; പ്രതികാരം, പാമ്പിനെ കൊണ്ട് ഗൃഹനാഥനെ കൊല്ലിക്കാൻ ശ്രമം, പ്രതി പിടിയിൽ.

ഇന്ന് രാവിലെ പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ സതീശിന്‍റെ അതിക്രമം. യുവതി പരാതി പറഞ്ഞതിനെ തുടർന്ന് എസ്ആർടിസി ജീവനക്കാർ  പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം സമാനമായ കേസിൽ പത്തനംതിട്ട ആനന്ദപ്പള്ളിയിൽ കെഎസ്ആർടിസി ബസ്സിൽ പെൺകുട്ടിയെ ശല്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തതു. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ പത്തനാപുരം സ്വദേശി ഷെമീർ ആണ് അറസ്റ്റിലായത്. പെൺകുട്ടി വിവരം അടൂർ പൊലീസിൽ വിളിച്ചറിയിക്കുകയും ബസ്സിൽ നിന്നും ഷെമീറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS