HONESTY NEWS ADS

കൊച്ചിയിൽ യുവതിയെ കുത്തിക്കൊന്നു; കൊലപാതകം ഒയോ റൂമിൽ, പ്രതി പൊലീസ് കസ്റ്റഡിയിൽ.

കൊച്ചിയിൽ യുവതിയെ കുത്തിക്കൊന്നു

കൊച്ചിയിൽ ഓയോ റൂമിൽ യുവതിയെ കഴുത്തിൽ കത്തി കയറ്റി കൊലപ്പെടുത്തി.  ഓയോ റൂമിൽ താമസത്തിനെത്തിയ ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മ (22) യാണ് കൊല്ലപ്പെട്ടത്. 

Also Read:  ഇടുക്കി അടിമാലിക്ക് സമീപം മദ്യപിച്ചെത്തിയ അച്ഛന്റെ ക്രൂരത; 16കാരനായ മകന്റെ തലയ്ക്ക് വെട്ടി, ഗുരുതര പരിക്ക്. പിതാവ് പോലീസ് കസ്റ്റഡിയിൽ.

ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിലുള്ള ഓയോ റൂമിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ഓയോ റൂം കെയർ ടേക്കറായ ബാലുശ്ശേരി സ്വദേശിയായ പ്രതി നൗഷാദ് പിടിയിലായി. ഇരുവരും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെയാണ്  പെൺകുട്ടി റൂമിൽ എത്തിയത്. കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS