
Also Read: കൊച്ചിയിൽ യുവതിയെ കുത്തിക്കൊന്നു; കൊലപാതകം ഒയോ റൂമിൽ, പ്രതി പൊലീസ് കസ്റ്റഡിയിൽ.
കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിക്കുകയായിരുന്നു. തുടർന്ന് കട്ടിലിൽ തലതലയിടിപ്പിക്കുകയും ചെയ്തു. സജീവ് മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തങ്കമ്മയെ അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചത് സജീവ് തന്നെയാണ്. എന്നാൽ ചികിത്സയിൽ ഇരിക്കെ ഏഴാം തിയതി തങ്കമ്മ മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ലഭിച്ച കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സജീവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. തുടർന്ന് രാത്രിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് വീട്ടിലെത്തി തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.