
തൊടുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ അനധികൃത വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതിന്‍റെ വാര്‍ത്തയും ചിത്രവുമെടുക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ അസഭ്യവര്‍ഷവും വീടു കയറി ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത വഴിയോര കച്ചവടക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ കീരിയോട് കിഴക്കേമഠത്തില്‍ അന്‍സിലിനെ (തിലകന്‍-35)യാണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്.
Also Read: സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; അപ്രതീക്ഷിത വിടവാങ്ങലിൽ വിതുമ്പി സിനിമാലോകം.
റോഡ് കൈയേറിയുള്ള അനധികൃത കച്ചവടം നഗരസഭ ഒഴിപ്പിച്ചത് സംബന്ധിച്ച് വാര്‍ത്ത ശേഖരിക്കാനെത്തിയ കേരളകൗമുദി ഫോട്ടോഗ്രാഫര്‍ സൂര്യബാബുവിനെയും പ്രദേശിക ചാനല്‍ കാമറാമാന്മാരെയുമാണ് ഇയാള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. തൊടുപുഴ എസ്‌എച്ച്‌ഒ സുമേഷ് സുധാകറിന്‍റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






