HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഓപ്പറേഷൻ ഇ- സേവ; അക്ഷയ കേന്ദ്രങ്ങള്‍ ഇന്ന് പണിമുടക്കും.

അക്ഷയ കേന്ദ്രങ്ങള്‍ ഇന്ന് പണിമുടക്കും
ഓപ്പറേഷൻ ഇ- സേവ എന്ന പേരില്‍ കേരളമൊട്ടാകെ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലൻസ് നടത്തിയ പരിശോധന പ്രഹസനവും ജനങ്ങളില്‍ തെറ്റിദ്ധാരണജനകവുമാണെന്നും ഇതില്‍ പ്രതിഷേധിച്ച്‌ ഇന്ന് അക്ഷയ കേന്ദ്രങ്ങള്‍ അടച്ചിട്ട് പണിമുടക്കുമെന്നും ഫോറം ഓഫ് അക്ഷയ സെന്റര്‍ ഓണ്‍ട്രപ്രണേഴ്‌സ് (ഫേസ്) ജില്ലാ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Also Read: സംവിധായകൻ സിദ്ദിഖിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; അപ്രതീക്ഷിത വിടവാങ്ങലിൽ വിതുമ്പി സിനിമാലോകം.

എല്ലാ മാസവും അക്ഷയ ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ എല്ലാ കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. തെറ്റുകള്‍ കണ്ടെത്തിയാല്‍ ജില്ലാ കളക്ടറിന്റെ നിര്‍ദ്ദേശാനുസരണം ശിക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്. കലാനുസൃതമായി ആധാര്‍ സേവനങ്ങള്‍ക്കുള്ള നിരക്ക് യു.ഐ.ഡി.എ.ഐ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ രസീത് എൻറോള്‍മെന്റ് ഫോമില്‍ പ്രിന്റ് ചെയ്തു വരുന്നതുമാണ്.

ഇത്തരത്തില്‍ നിരവധി വകുപ്പുകളുടെ സേവന നിരക്കുകളില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അക്ഷയ കേന്ദ്രങ്ങളിലെ റേറ്റ് ചാര്‍ട്ടില്‍ ആ മാറ്റങ്ങള്‍ വരുത്തുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ല. ഇതാണ് പല പരാതികള്‍ക്കും കാരണം. 2015ലെ സേവന ചെലവുകള്‍ പരിഗണിച്ച്‌ ശുപാര്‍ശ ചെയ്ത റേറ്റ്ചാര്‍ട്ട് 2018ലാണ് അംഗീകരിക്കപ്പെട്ടത്.

അന്നേ കാലഹരണപ്പെട്ട റേറ്റ്ചാര്‍ട്ട് അനുസരിച്ചാണ് ഇന്നും അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ച ഈ സാഹചര്യത്തില്‍ സേവന നിരക്കുകള്‍ പരിഷ്‌കരിക്കണമെന്ന അക്ഷയ സംരംഭകരുടെ ആവശ്യം ഇതുവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. സൗജന്യ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ആക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കേണ്ട തുകയും വളരെ വൈകിയാണ് ലഭിക്കുന്നത്. 

അക്ഷയ കേന്ദ്രങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലാ ഓഫീസിന്റെ വാദങ്ങള്‍ കേള്‍ക്കാതെ വിജിലൻസ് മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിനെയാണ് ഫേസ് എതിര്‍ക്കുന്നത്. അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തരീതി അറിയാതെ നടത്തിയ പരിശോധനകള്‍ സംരംഭകര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്നും ഭാരവാഹികള്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS