
Also Read: ഈ സന്ദേശങ്ങള്‍ തട്ടിപ്പാണ്, നിങ്ങള്‍ വിളിക്കരുത്; ഉപഭോക്താക്കള്‍ക്ക് പണം നഷ്ടമാകാതിരിക്കാന്‍ മുന്നറിയിപ്പുമായി കെഎസ്‌ഇബി.
പതിനൊന്നുകാരനെ രാവിലെ 9 മണിയോടുകൂടി രാജകുമാരി ടൗണില്‍ വച്ചും, കുര്യനെ 11 മണിയോടെ രാജകുമാരി പള്ളിയ്ക്ക് സമീപത്തായും, ജെയിംസിനെ 11.30ഓ ഓടെ വീട്ടുമുറ്റത്ത് വച്ചുമാണ് തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റ മൂവരെയും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷനൽകിയ ശേഷം ഇമ്മ്യൂണോ ഗ്ലോബലൈന്‍ വാക്‌സിന്‍ നല്‍കുന്നതിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.