
Also Read: തൊടുപുഴ - പുളിയമല സംസ്ഥാനപാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.
244 ആണികളും 8,000 മീറ്റര്‍ നൂലും ചിത്രത്തിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ആണികള്‍ തമ്മില്‍ ബന്ധിപ്പിച്ച് 4,500ലധികം ചുറ്റുകള്‍കൊണ്ടാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്. സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെയും സഹായത്തോടെ ആറ് ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയായി. വിധിയെ നിറങ്ങള്‍കൊണ്ട് തോല്പിച്ച നിശ്ചയദാര്‍ഢ്യത്തിന്‍റെ കഥ കൂടിയാണ് ടുട്ടുമോന്‍ പങ്കുവയ്ക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്ബ് പെയിന്‍റിംഗ് ജോലിക്കിടെ കെട്ടിടത്തിനു മുകളില്‍നിന്ന് വീണു പരിക്കേറ്റ ടുട്ടുമോന്‍ രണ്ടു വര്‍ഷത്തോളം അരയ്ക്കു താഴേക്ക് തളര്‍ന്ന് കിടപ്പിലായിരുന്നു. ഇപ്പോള്‍ വാക്കറിന്‍റെ സഹായത്തോടെ ചെറുതായി നടക്കാന്‍ കഴിയും. വിധിയില്‍ തളരാതെ ചിത്രരചനകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുകയാണ് ഈ യുവാവ്. വൈവിധ്യമാര്‍ന്ന ചിത്രരചനാ രീതികളിലൂടെ മുമ്ബും ഈ കലാകാരന്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
സ്‌ക്രൂകള്‍കൊണ്ട് സുരേഷ് ഗോപിയുടെയും തീപ്പെട്ടിക്കൊള്ളികൊണ്ട് എം.എ. യൂസഫലിയുടെയും ചിത്രങ്ങള്‍ നിര്‍മിച്ച ടുട്ടുമോന്‍റെ വീട്ടില്‍ ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളാണുള്ളത്. ആദ്യമായാണ് നൂലുപയോഗിച്ച് ചിത്രം തയാറാക്കിയത്. ഉമ്മന്‍ ചാണ്ടിയുടെ ഈ ചിത്രം അദ്ദേഹത്തിന്‍റെ കുടുംബത്തിന് സമ്മാനിക്കണമെന്ന ആഗ്രഹത്തിലാണ് ഈ യുവാവ്.






