
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. സംസ്ഥാനപാതയുടെ അരികിൽ സർക്കാർ ഭൂമിയിൽ നിന്നിരുന്ന വലിയ മരമാണ് കടപുഴകി റോഡിലേക്ക് പതിച്ചത്. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മരം വീണതിനെത്തുടർന്ന് സംസ്ഥാനപാതിയിൽ അരമണിക്കൂറോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. മൂലമറ്റത്തുനിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്






