HONESTY NEWS ADS

പൊന്‍വിളയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്തു.

പൊന്‍വിളയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്തു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്തൂപത്തിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു. നെയ്യാറ്റികരയിലാണ് സംഭവം. പൊന്‍വിളയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്. പൊന്‍വിള കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമാണ് സ്തൂപം സ്ഥാപിച്ചത്.


ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവസ്ഥലത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുകയാണ്. മണ്‍മറഞ്ഞിട്ടും ഉമ്മന്‍ചാണ്ടിയോടുള്ള ജനസ്‌നേഹം സി പി എമ്മിനെ  അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പാറശാല പൊലീസ് കേസെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS