HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഓട്ടോറിക്ഷയിൽ വില്പന നടത്തിയ വ്യാജവിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ, വാഹനം കസ്റ്റഡിയിൽ.

ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം പാറത്തോട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ വില്പന നടത്തിയ വ്യാജ വിദേശമദ്യം പിടികൂടി.
ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം പാറത്തോട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ വില്പന നടത്തിയ വ്യാജ വിദേശമദ്യം പിടികൂടി. സംഭവത്തിൽ പാറത്തോട് പൂതാളി സ്വദേശി ആലേക്കുടിയിൽ സനീഷിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

Also Read:  കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ പൊട്ടിത്തെറിച്ച് അഗ്നിഗോളമായി; മാവേലിക്കരയില്‍ 35 കാരന് ദാരുണാന്ത്യം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തങ്കമണി എക്സൈസ് റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഓട്ടോറിക്ഷയിൽ വില്പനക്കായി സൂക്ഷിച്ച 7 ലിറ്റർ വ്യാജവിദേശ മദ്യം എക്സൈസ് സംഘം കണ്ടെത്തുകയായിരുന്നു. പോണ്ടിച്ചേരിയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള വിദേശ മദ്യമാണ് ഇയാൾ കേരളത്തിൽ എത്തിച്ച് വില്പന നടത്തിവന്നിരുന്നത്.  

അബ്കാരി നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്യം വിൽപ്പന നടത്താൻ ഉപയോഗിച്ച വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS