HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിയിൽ നായാട്ട് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പ്രതികളെ ക്രൂരമായി മർദിച്ചതായി പരാതി; പ്രതികൾ അവശനിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ. കാട്ടുപോത്തിനെ വേട്ടയാടിയെന്ന് വനം വകുപ്പും മാട്ടുപ്പെട്ടി ഡാം കാണാൻ പോയെന്ന് പ്രതികളും. വീണ്ടും കസ്റ്റഡി മർദ്ദനം...?

ഇടുക്കി: നായാട്ട് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പ്രതികളെ ക്രൂരമായി മർദിച്ചതായി പരാതി

നായാട്ട് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പ്രതികളെ അവശനിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടുക്കി തോക്കുപാറ സ്വദേശികളായ സണ്ണി ,അമൽ,അമ്പഴച്ചാൽ സ്വദേശി അജിത് ശിവൻ എന്നിവരെയാണ്  കോട്ടയം മെഡിയ്ക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

Also Read:  ഓട്ടോറിക്ഷയിൽ വില്പന നടത്തിയ വ്യാജവിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ, വാഹനം കസ്റ്റഡിയിൽ.

ദേവികുളം കോടതിയിൽ ഹാജരാക്കിയപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നും എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ഇവർ മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നൽകി. തുടർന്ന് മജിസ്‌ട്രേറ്റിന്റെ  നിർദ്ദേശം അനുസരിച്ച് 3 പേർക്കും പോലീസ് സംരക്ഷണയിൽ ചികത്സ ലഭ്യമാക്കുകയായിരുന്നു. കോടതിയുടെ നിർദ്ദേശ പ്രകാരം പോലീസ് പ്രതികളെ അടിമാലി താലൂക്ക്  ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ വിദഗ്ധ ചികത്സ ആവശ്യമാണെന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നും അധികൃതർ നിർദ്ദേശിച്ചു. 

മാട്ടുപ്പെട്ടി ഡാമും പരിസരവും കാണാൻ പോയി വൈകിട്ട് തിരിച്ചുവരും വഴി വനംവകുപ്പ് ജീവനക്കാർ തടഞ്ഞുനിർത്തിയെന്നും തുടർന്ന് ഓട്ടോറിക്ഷയിലേയ്ക്ക് നിറ ഒഴിച്ചെന്നും ഈ സമയം ഭയന്ന് താൻ കാട്ടിലേയ്ക്ക് ഓടി രക്ഷപെട്ടെന്നും പിന്നീട് സുഹൃത്ത് വിളിച്ചതിനെത്തുടർന്ന് ഒളിയിടത്തിൽ നിന്നും പുറത്തുവന്നപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ കസ്റ്റഡിയിൽ എടുത്തെന്നുമാണ് സണ്ണി മജിസ്‌ട്രേറ്റിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. നാലഞ്ചുപേർ ബലമായി പിടിച്ചുവലിച്ച് വാഹനത്തിൽ കയറ്റി, ഉൾവനത്തിലെ കെട്ടിടത്തിൽ എത്തിച്ച് അതിക്രൂരമായി മർദ്ധിച്ചെന്നും തന്നെ ഉപദ്രവിച്ചവരെ നേരിട്ടറിയമെന്നും പറയുന്നത് അനുസരിച്ചില്ലങ്കിൽ മർദ്ദിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷിണപ്പെടുത്തിയെന്നും സണ്ണി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മൂന്നാർ മാട്ടുപ്പെട്ടി ഡാം ബോട്ടിംഗ് സെന്റർ സമീപത്ത് വനമേഖലയിൽ നായാട്ട് നടത്തിയ സംഭവത്തിലാണ് ഇവരെ അറസ്റ്റുചെയ്തിട്ടുള്ളതെന്നും നാടൻ തോക്കും കാട്ടുപോത്തിന്റെ തലയടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് അംഗത്തിന്റെയും പോലീസിന്റെയും സാന്നിദ്ധ്യത്തിലാണ് തെളിവെടുപ്പ് നടത്തിയതെന്നും  തോക്ക് കണ്ടെടുത്തപ്പോൾ പ്രവർത്തന രീതി ഇയാൾ തന്നെ കാണിച്ച് തന്നതായും ദേവികുളം ഫോറസ്റ്റ് റെയിഞ്ചോഫീസർ പി വെജി വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS