HONESTY NEWS ADS

വാട്ട്സ്ആപ്പില്‍ ഇനി എല്ലാം എച്ച്ഡി; വീഡിയോയും ചിത്രങ്ങളും ക്വാളിറ്റിയോടെ ഷെയര്‍ ചെയ്യാം.

വാട്ട്സ്ആപ്പില്‍ ഇനി എല്ലാം എച്ച്ഡി; വീഡിയോയും ചിത്രങ്ങളും ക്വാളിറ്റിയോടെ ഷെയര്‍ ചെയ്യാം.

വാട്ട്‌സ്ആപ്പിലെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും ക്വാളിറ്റി ഇല്ലെന്ന പരാതി ഇനി വേണ്ട. എച്ച്ഡി നിലവാരത്തില്‍ ഫോട്ടോകള്‍ അയയ്ക്കാന്‍ വാട്ട്സ്ആപ്പ് വൈകാതെ ഉപയോക്താക്കളെ അനുവദിക്കുന്ന അപ്‌ഡേറ്റ് ചെയ്‌തെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. പുതിയ അപ്‌ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് എച്ച്ഡി (2000×3000 പിക്സല്‍) അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് (1365×2048 പിക്സല്‍) നിലവാരത്തില്‍ ഫോട്ടോകള്‍ അയയ്ക്കാന്‍ കഴിയും.

Also Read: അടിമാലിക്ക് സമീപം വൻ കഞ്ചാവ് വേട്ട; അഞ്ചേകാൽ കിലോ കഞ്ചാവുമായി 21കാരൻ അറസ്റ്റിൽ.

വാട്‌സ്ആപ്പില്‍ ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവും. കണക്റ്റിവിറ്റി അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് പതിപ്പായി നിലനിര്‍ത്താനോ എച്ചിഡിയിലേക്ക് മാറ്റാനും ഓരോ ഫോട്ടോയും അനുസരിച്ച് തീരുമാനിക്കാം. കൂടാതെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം കൂടുതല്‍ സവിശേഷതകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം ആപ്പ് എ.ഐ ഉപയോഗിച്ച് സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ചിരുന്നു. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.


GOODWILL HYPERMART NEDUMKANDAM

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS