
പ്ലാസ്റ്റിക്ക് ടേപ്പുകൾ കൊണ്ട് സീൽ ചെയ്ത് ട്രെയിൻ മാർഗ്ഗം ആന്ധ്രപ്രദേശിൽ നിന്നെത്തിച്ച കഞ്ചാവ് വിൽപ്പനക്കായി കൊണ്ടു വരുന്നതിനിടയിലാണ് പ്രതി അറസ്റ്റിലായത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് കേരളത്തിലെ വിവിധ ജില്ലകളിൽ വിൽപ്പന നടത്തുന്ന കണ്ണിയിൽപെട്ടയാളാണ് ഇയാൾ. മുപ്പതിനായിരം രൂപയ്ക്കാണ് ഒരു കിലോ ഗഞ്ചാവ് പ്രതി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്.
അടിമാലി ഇരുമ്പുപാലം മേഖലയിൽ മയക്കുമരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചു വരുന്നതായി ലഭിച്ച പരാതികളെ തുടർന്ന് നടത്തിയ പരിശോധനകൾക്കൊടുവിലാണ് പ്രതി പിടിയിലായത്. മുൻപ് സാമ്പത്തിക തർക്കത്തെത്തുടർന്ന് വെട്ടുകേസിലടക്കം ക്രിമിനൽ കേസുകളിൽ ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. അടിമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.