HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൂവൽ വെള്ളച്ചാട്ടത്തിൽ യുവാവിനെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: തൂവൽ വെള്ളച്ചാട്ടത്തിൽ യുവാവിനെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നെടുങ്കണ്ടത്തിന് സമീപം തൂവൽ വെള്ളച്ചാട്ടത്തിൽ യുവാവിനെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സ്വദേശി കളായ16 വയസുകാരിയും 19 വയസുകാരനുമാണ് മരിച്ചത്. 

Also Read:  മരണത്തിലേക്ക് തള്ളി വിടാനായി മൂന്ന് മില്ലി വായു മാത്രം മതി! ഞെടിയിടയില്‍ ശരീര പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു; അറിയാം എയര്‍ എംബോളിസമെന്ന വില്ലനെ.

ശനിയാഴ്ച രാത്രി വെള്ളച്ചാട്ടത്തിന് സമീപത്തു നിന്നും ചെരിപ്പുകൾ കണ്ടതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്. സമീപത്തു നിന്നും ഇവർ എത്തിയെന്ന് കരുതുന്ന ബൈക്കും കണ്ടെത്തി. തുടർന്ന് നാട്ടുകാരും പൊലീസും അഗ്നിശമന സേനയും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് നടപടികൾ സ്വീകരിച്ച് വരുന്നു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS