HONESTY NEWS ADS

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ റിസോര്‍ട്ടിലെ മുറിയില്‍ അബോധാവസ്ഥയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്.

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ റിസോര്‍ട്ടിലെ മുറിയില്‍ അബോധാവസ്ഥയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്.

തമിഴ്നാട്ടിൽ നിന്നും മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ 2 വിദ്യാർഥികളെ റിസോർട്ടിലെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ചെന്നൈ ഊത്തു കോട്ട വിശ്വേശ്വര മൾട്ടിക്കുലേഷൻ ഹൈസ്കൂൾ വിദ്യാർഥികളായ ജിജോ റാം (15), പി.മദനൻ (15) എന്നിവരാണ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

Also Read:  ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യ വ്യക്തിക്കായി കൃഷിയിടത്തിന് മുകളിലൂടെ വൈദ്യുതി ലൈൻ വലിക്കാനെത്തി കെഎസ്ഇബി; മറ്റൊരു വാഴവെട്ടൽ മുന്നിൽ കണ്ട് അധികൃതരെ തടഞ്ഞ് നാട്ടുകാർ, ഒടുവിൽ ശ്രമം ഉപേക്ഷിച്ച് മടക്കം.

ഇന്നലെ രാവിലെയാണ് 89 കുട്ടികളും 15 അധ്യാപകരുമടങ്ങുന്ന സംഘം പഴയ മൂന്നാറിലെ റിസോർട്ടിലെത്തിയത്. മുറികളിലെത്തി ഫ്രഷായ ശേഷം എല്ലാവരും ഭക്ഷണം കഴിക്കുന്നതിനായി റിസോർട്ടിൻ്റെ ഭക്ഷണശാലയിലെത്തിയെങ്കിലും രണ്ടു പേർ കുറവുള്ളതായി കാണുകയായിരുന്നു. തുടർന്ന് അധ്യാപകർ നടത്തിയ തിരച്ചിലിലാണ് രണ്ടു പേരെയും അബോധാവസ്ഥയിൽ ഇവരുടെ മുറിയുടെ ശുചി മുറിയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ഇരുവരെയും ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളം ചൂടാക്കുന്നതിനുപയോഗിക്കുന്ന ഗ്യാസ് ഗീസറിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS