
കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം തട്ടാത്തിക്കാനത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി വീടിൻറെ ഇടിച്ച് തകർത്തു. അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായ പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. ചങ്ങനാശ്ശേരിയിൽ നിന്നും ഉണക്കമീനുമായി വണ്ടിപ്പെരിയാറിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സാരമായി പരിക്കേറ്റ ലോറി ഡ്രൈവറെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമീക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.