
ചെറുതോണിയിൽ കുപ്രസിദ്ധ മോഷ്ടാവ് പാപ്പി മണിയും, മണി മോഷ്ടിക്കുന്ന സാധനങ്ങൾ സ്ഥിരമായി വാങ്ങിയിരുന്ന ആക്രി വ്യാപാരിയും അറസ്റ്റിൽ. ഇടുക്കി മണിയാറൻകുടി സ്വദേശി മരങ്ങാട്ടുമൂലയിൽ പാപ്പി മണി(61യും ആക്രി വ്യാപാരിയായ ഇടുക്കി ചെറുതോണി സ്വദേശി മുത്തു വിലാസം വീട്ടിൽ സുരേഷ് കുമാർ (38) എന്നിവരെയാണ് ഇടുക്കി പോലീസ് പിടികൂടിയത്.
ഇടുക്കി പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ സ്കൂളുകൾ, അടച്ചിട്ടിരുന്ന വീടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പാപ്പി മണി മോഷണം നടത്തിവന്നിരുന്നത്. പ്രതി കൊണ്ടുവരുന്നമോഷണ മുതൽ സ്ഥിരമായി വാങ്ങിയിരുന്നത് സുരേഷായിരുന്നു. ഇവർ രണ്ടുപേരും തമ്മിൽ ധാരണയിലായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇടുക്കി എസ്.എച്ച്.ഒ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മാസങ്ങളായിനടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.