
പാമ്പനാർ കല്ലാർ പ്രദേശത്ത് ഒരു മാസമായി കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതച്ചിട്ടും വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ഇതേതുടർന്ന് ഇന്ന് കല്ലാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പീരുമേട് ആർ.ആർ.റ്റി. ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം കർഷകസംഘം പീരുമേട് ഏരിയാ പ്രസിഡന്റ് വൈ.എം. ബെന്നി, ഉദ്ഘാടനം ചെയ്തു.
Also Read: കേരള-തമിഴ്നാട് അതിർത്തിയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ കടുവയെ വനം വകുപ്പ് പിടികൂടി.
കല്ലാർപ്രദേശത്ത് ഒട്ടേറെ കർഷകരുടെ വിളകളും, മുള്ളുവേലിയും, കർഷകരുടെ കയ്യാലകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. ഒരു വർഷത്തോളമായി പീരുമേട് പഞ്ചായത്തിൽ ആനകൂട്ടം തമ്പടിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. പ്ലാക്കടം, കച്ചേരിക്കുന്ന്, തോട്ടാപുര, ഗസ്റ്റ് ഹൗസ് ഭാഗം എന്നിവിടങ്ങളിൽ ഒരു വർഷമായി കാട്ടാന തമ്പടിച്ചിരിക്കുകയാണ്.
എന്നാൽ ശാശ്വത പരിഹാരം കണ്ടെത്താൻ വനം വകുപ്പ്അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പീരുമേട് പഞ്ചായത്തിനു മാത്രമായി ഒരു ആർ.ആർ.റ്റി. ടീമിനെ അനുവദിച്ചു തരണമെന്ന് ജനകീയ സമിതി അധികൃതരോട് ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.