HONESTY NEWS ADS

കേരള-തമിഴ്നാട് അതിർത്തിയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ കടുവയെ വനം വകുപ്പ് പിടികൂടി.

കേരള-തമിഴ്നാട് അതിർത്തിയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ കടുവയെ വനം വകുപ്പ് പിടികൂടി.

കേരള തമിഴ്നാട് അതിർത്തി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ തമിഴ്നാട് വനവകുപ്പ് പിടികൂടി. കഴിഞ്ഞ മാസം മൂന്നിനാണ് ചിറ്റാർ സിലോൺ കോളനിയിൽ ആദ്യമായി കടുവയുടെ ആക്രമണമുണ്ടായത്. ഇതുവരെ  ജനവാസമേഖലയിൽ നിന്ന് 13 ആടുകളേയും ഒരു പശുവിനെയും  കടുവ കൊന്ന് തിന്നു. ആക്രമണത്തിൽ നിരവധി കന്നുകാലികൾക്ക് പരിക്കേറ്റു.

Also Read:  ഇടുക്കി ജില്ലാ ആസ്ഥാനം ലഹരി മാഫിയയുടെ പിടിയിൽ; മാരക ലഹരി മരുന്നുകളുടെ വിൽപ്പനയും ഉപയോഗവും വർധിച്ചു, ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ വിവരം നൽകിയിട്ടും നടപടിയില്ല, മണിയാറൻകുടിയിൽ 6 മാസമായി കിടപ്പുരോഗിയായ മാതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നിലും ലഹരി....

കന്നുകാലികളുടെ നിലവിളി കേട്ട് നാട്ടുകാർ കൂടുമ്പോൾ കടുവ രക്ഷപ്പെടുകയായിരുന്നു പതിവ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്ടർമാരും കടുവയെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കന്യാകുമാരി ഡി.എഫ്.ഒ ഇളയരാജയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലെ സത്യമംഗലം കടുവ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് എലൈറ്റ് ഫോഴ്സിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഡോക്ടർമാരും ഉൾപ്പെടെ 20അംഗ സംഘം സമീപത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

കടുവ പലതവണ ജനവാസമേഖലയിൽ വന്നതായി ജനങ്ങൾ പറയുന്നുണ്ടെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിട്ടുള്ള സി.സി ടിവിയിൽ കടുവയുടെ ദൃശ്യം പതിയാത്തതിനാൽ മറ്റ് നടപടി സ്വീകരിക്കാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.കഴിഞ്ഞ ദിവസം കേരള തമിഴ്നാട് അതിർത്തി പ്രദേശമായ പത്തുക്കാണിയിലെത്തിയ കടുവ നാല് ആടുകളെ ആക്രമിച്ച് കൊലപ്പെടുത്തി. തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് കടുവയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയത്.

പിടികൂടിയ കടുവയ്ക്ക് 13 വയസ് പ്രായം വരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ രാത്രി 6ന് പിടികൂടിയ കടുവയെ പേച്ചിപ്പാറ സീറോ പോയിന്റിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയശേഷം രാത്രിയോടെ ചെന്നൈ വണ്ടലൂർ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS