
നെടുംകണ്ടതിന് സമീപം മാവടിയിൽ ഗൃഹനാഥനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മാവടി സ്വദേശി പ്ലാക്കൽ സണ്ണിയാണ് മരണപ്പെട്ടത്. സണ്ണിയുടെ വീട്ടിൽ നിന്നും വെടിഒച്ചയ്ക്ക് സമാനമായ ശബ്ദം കേട്ടതായി നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്.
ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. തൊട്ടടുത്ത മുറിയിൽ നിന്നും ശബ്ദം കേട്ട് എത്തിയ ഭാര്യയാണ് രക്തം വാർന്ന നിലയിൽ സണ്ണിയെ കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. സണ്ണിയുടെ കൈയ്ക്കും കഴുത്തിന് താഴെയായും മുറിവേറ്റിട്ടുണ്ട്. മരണത്തിൽ ദുരൂഹത തോന്നിയതിനെത്തുടർന്ന് ഫോറൻസിക് സംഘവും, വിരലടയാള വിദഗ്ധരുമെത്തി സ്ഥലത്ത് പരിശോധന നടത്തി. അതേസമയം മരണകാരണത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.