HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വിവാഹ വാഗ്ദാനം നല്‍കി പീഡനം; 35 ലക്ഷം തട്ടിയെടുത്തു, അടിമാലി സ്വദേശി അറസ്റ്റില്‍.

വിവാഹ വാഗ്ദാനം നല്‍കി പീഡനം; 35 ലക്ഷം തട്ടിയെടുത്തു, അടിമാലി സ്വദേശി അറസ്റ്റില്‍.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ 35 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി ആനവിരട്ടി സ്വദേശി പ്ലാമൂട്ടില്‍ ബേസില്‍ (32)ആണ് അറസ്റ്റിലായത്. എറണാകുളം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്.

Also Read:  ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (30 -സെപ്റ്റംബർ 2023- ശനി).

ബേസില്‍ എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെ വെച്ച്‌ പരാതിക്കാരിയുമായി പ്രണയത്തിലായി. ഏതാനും നാള്‍ ഒന്നിച്ച്‌ താമസിച്ചു. ഇതിനിടെ ഇയാള്‍ യു.കെ.യില്‍ ജോലി തരപ്പെടുന്നതിന്റെ ചെലവിനായി 35 ലക്ഷം രൂപ യുവതിയോടു വാങ്ങി വിദേശത്ത് എത്തിയതോടെ യുവാവ് യുവതിയേയും അവരുടെ കുടുംബത്തേയും ഒഴിവാക്കി. ഇതിനിടെ മുവാറ്റുപുഴ സ്വദേശിനിയുമായി വിവാഹം ഉറപ്പിച്ചു. ഇതിനായി ബേസില്‍ അടുത്തിടെ രഹസ്യമായി കേരളത്തില്‍ എത്തി. 

SBI HOME LOANS

കഴിഞ്ഞ ആഴ്ച്ച മുവാറ്റുപുഴയില്‍ വെച്ച്‌ മനസമ്മതം നടന്നു. അടുത്ത ആഴ്ച്ച അടിമാലിയില്‍ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. വിവാഹ വിവരം യുവതി അറിയുകയും യുവതി അടിമാലിയില്‍ എത്തി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ബേസിലിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS