
Also Read: കെ എസ് ആർ ടി സി അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസം ടിക്കറ്റ് നിരക്ക് കൂടും.
മോഷ്ടിച്ച വാഹനവുമായി ഒരാൾ വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ സി.ഐ. സുമേഷ് സുധാകർ ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിക്കാൻ പട്രോളിങ് സംഘത്തിന് നിർദേശം നൽകി. തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ പോലീസ് സംഘത്തിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഗോവിന്ദൻനായർ നിബുനിന് ഒപ്പം വാഹനത്തിൽ കയറി. എന്നാൽ സ്റ്റേഷന് അടുത്തെത്തിയപ്പോൾ ഇയാൾ വാഹനം പെരുമ്പള്ളിച്ചിറ ഭാഗത്തേക്ക് തിരിച്ചുവിട്ടു. വണ്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനോട് “ജീവൻ വേണമെങ്കിൽ ചാടി രക്ഷപ്പെട്ടോ അല്ലെങ്കിൽ വാഹനം ഇടിപ്പിക്കും” എന്ന് ഭീഷണിപ്പെടുത്തി. പോലീസുകാരൻ ചാടി ഇറങ്ങിയപ്പോൾ നിബുൻ വാഹനവുമായി കടന്നുകളഞ്ഞു.
രണ്ടാഴ്ചയായി പോലീസ് ഇയാളെ തിരയുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കാലടി ഭാഗത്ത് കണ്ടെത്തി. ഉടൻ അറസ്റ്റുചെയ്തു. തുടർന്ന് വാഹനം കസ്റ്റഡിയിൽ എടുത്തു. കർണാടക രജിസ്ട്രേഷനിലുള്ള വാഹനം മോഷ്ടിച്ചതല്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. എസ്.ഐ.മാരായ അജയകുമാർ, ഷംസുദീൻ, സി.പി.ഒ. ഫൈസൽ നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







