
ഇടുക്കി അടിമാലിയിൽ അബദ്ധത്തില്‍ കീടനാശിനി ഉള്ളില്‍ ചെന്ന മൂന്നുവയസുകാരന്‍ ഗുരുതരാവസ്‌ഥയില്‍. ഇരുമ്പുപാലം കടുവാക്കുന്നേല്‍ മുഹമ്മദ് സയാനാ(3)ണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
വീട്ടില്‍ തെങ്ങിനു തളിക്കാന്‍ വാങ്ങിസൂക്ഷിച്ച കീടനാശിനിയാണ് കുട്ടി കഴിച്ചത്. നബിദിനത്തോടനുബന്ധിച്ച് വിരുന്നിനെത്തിയ അതിഥികളായ കുട്ടികളോടോത്ത് കളിക്കവെ മുറ്റത്തു നിന്നിരുന്ന തെങ്ങിന്‍തൈയുടെ അരുകില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







