HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ബൈക്ക് മോഷണക്കേസ്; സ്വകാര്യ ബസ് ജീവനക്കാരൻ പിടിയില്‍

തൊടുപുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിച്ചു കടത്തിയ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിച്ചു കടത്തിയ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍. കെഎസ്‌ആര്‍ടിസി ഡിപ്പോ, തിയറ്റര്‍ കോംപ്ലക്സ്, പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ കട തുടങ്ങിയവയുടെ പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച്‌ വില്പന നടത്തിയ കേസില്‍ വഴിത്തലയില്‍ താമസിക്കുന്ന കരിങ്കുന്നം തട്ടാരത്തട്ട സ്വദേശി വട്ടപ്പറമ്പിൽ  റോബിൻസ് ജോയി (പപ്പൻ 21)യെയാണ് പിടികൂടിയത്. ഇയാള്‍ അഞ്ച് ബൈക്കുകള്‍ മോഷ്ടിച്ച്‌ വില്‍പന നടത്തിയതായി പോലീസ് പറഞ്ഞു. 

എറണാകുളം, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് ബൈക്കുകള്‍ വില്പന നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തില്‍ കരിങ്കുന്നത്തെ പെട്രോള്‍ പമ്പിൽ ഇയാള്‍ മോഷ്ടിച്ച ബൈക്കില്‍ എത്തി 500 രൂപയുടെ പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങിയതായി കണ്ടെത്തി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS