HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പരിചയം ഇൻസ്റ്റഗ്രാം വഴി; നെടുങ്കണ്ടത്ത് പ്രണയം നടിച്ച്‌ 17കാരിയോട് ക്രൂരത, രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

നെടുങ്കണ്ടത്ത് പ്രണയം നടിച്ച്‌ 17കാരിയോട് ക്രൂരത, രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

പതിനേഴ് വയസുള്ള പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഇടുക്കി കൂട്ടാര്‍ സ്വദേശികളായ യുവാക്കളെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൂട്ടാര്‍ സ്വദേശികളായ അല്ലിയാര്‍ മഞ്ജു ഭവനില്‍ നിഖില്‍, ചക്കുകളംപടി അടിമാക്കല്‍ ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചതായാണ് പരാതി. 

Also Read:  ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (01 - ഒക്ടോബർ - 2023- ഞായർ).

ഇന്‍സ്റ്റഗ്രാം വഴിയാണ് നിഖില്‍ പതിനേഴുകാരിയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലായി. കൂട്ടാറിലെ വീട്ടിലെത്തിച്ച്‌ പല തവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ നിഖിലിന് മറ്റൊരു കുട്ടിയുമായി അടുപ്പമുണ്ടെന്ന് പെണ്‍കുട്ടി അറിഞ്ഞു. ഇതോടെ പെണ്‍കുട്ടി പിണങ്ങി. ഈ സമയം ആരോമല്‍ കുട്ടിയുമായി അടുത്തു. പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് കാണിച്ച്‌ പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തു പറയുന്നത്. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS