HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

36 കോടി രൂപയുടെ തട്ടിപ്പ്; ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വന്‍ അഴിമതി ആരോപണം.

ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വന്‍ അഴിമതി ആരോപണം.

ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വന്‍ അഴിമതി ആരോപണം. ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് 36 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. തുക ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകരും രംഗത്തെത്തി. പ്രശ്നങ്ങള്‍ പരിഹരിച്ചു വരികയാണെന്നാണ് അധികൃതരുടെ വിശദീകരണം. 

Also Read:  നെടുങ്കണ്ടത്ത് ഏലത്തോട്ടത്തില്‍നിന്ന് ഏലക്കാ മോഷ്ടിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍.

നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലാ ഡീലേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് അഴിമതിയാരോപണം. 36 കോടിയുടെ ക്രമക്കേട് നടന്നതായും അവശ്യത്തിനുള്ള പണം പോലും ലഭിക്കുന്നില്ലെന്നുമാണ് പരാതി. നിക്ഷേപകരറിയാതെ പലരുടെയും പേരില്‍ വായ്പ എടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. പിന്നാലെ സെക്രട്ടറി ഒളിവില്‍ പോയെന്നാണ് വിവരം.

SBI HOME LOANS

നിക്ഷേപങ്ങള്‍ക്ക് അമിത പലിശ കൊടുത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും പ്രശ്ന പരിഹാരത്തിനായി സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് ഭരണ സമിതിയുടെ വിശദീകരണം. നിലവിലെ ക്രമക്കേടില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS