
വീടിനു താഴ് ഭാഗത്തുള്ള പാടത്ത് പുല്ലു ചെത്തുന്നതിനായി പോയിരിക്കുകയായിരുന്നു കനകാധരന്‍. പെരുമഴയത്തും കനകാധരന്‍ തിരിച്ചു വരാതിരുന്നതോടെയാണ് മക്കളായ വിഷ്ണുവും വിനോദും പിതാവിനെ അന്വേഷിച്ച് പാടത്തേക്ക് ഇറങ്ങിയത്.
അതിശക്തമായ മഴയായിരുന്നതിനാല്‍ എന്താണ് സംഭവിക്കുന്നതെന്നതു സംബന്ധിച്ച് ആര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല.മഴ പെയ്തു തോര്‍ന്നെങ്കിലും കനകാധരനെയും മക്കളായ വിഷ്ണുവിനെയും വിനോദിനെയും തിരികെ കാണാതായതോടെ വീട്ടുകാരും ഭീതിയിലായി. സമീപത്തുള്ളവരും വിവരമറിഞ്ഞ് സ്ഥലത്തെത്തി. മഴയത്ത് തോട്ടിലെ വെള്ളം പാടത്തേക്ക് കയറിയ നിലയിലായിരുന്നു.
കനകാധരന്‍ പാടത്തെ വെള്ളത്തിലോ മറ്റോ വീണു പോയതായിരിക്കാമെന്നാണ് തെരച്ചില്‍ സംഘവും കരുതിയിരുന്നത്. എന്നാല്‍ സമീപത്തെത്തിയപ്പോഴാണ് വൈദ്യുത ലൈന്‍ പൊട്ടിക്കിടക്കുന്നതും പാടത്തെ വെള്ളത്തില്‍ കനകാധരന്‍ കിടക്കുന്നതും നാട്ടുകാര്‍ കണ്ടത്. സമീപത്തായി ആണ്‍മക്കളും വീണുകിടക്കുന്നത് കണ്ടു.
ഉടന്‍തന്നെ പോലീസിനെയും വൈദ്യുതിവകുപ്പിനെയും വിവരം ധരിപ്പിക്കുകയും മൂവരെയും കൊച്ചറയിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കനകാധരന്‍ വീണുകിടക്കുന്നതു കണ്ട് രക്ഷിക്കാനായി ശ്രമിച്ചപ്പോഴായിരിക്കാം മക്കള്‍ക്കും ഷോക്കേറ്റതെന്നാണ് കരുതുന്നത്. ഒരു കുടുംബത്തിന്‍റെ കാവല്‍ക്കാരെയാണ് നഷ്ടമായത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.








