HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇതാദ്യം! ഇടുക്കി രൂപതയിലെ വൈദികൻ ബിജെപി അംഗം, ഫാ. കുര്യാക്കോസ് മറ്റത്തിന്‍റെ പ്രതികരണം ഇങ്ങനെ...

ഇടുക്കി രൂപതയിലെ വൈദികൻ ബിജെപി അംഗം
ഇടുക്കി രൂപതയിൽ ഇതാദ്യമായി ഒരു വൈദികൻ ബി ജെ പിയിൽ അംഗമായി. കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെൻതോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യക്കോസ് മറ്റമാണ് ബി ജെ പിയിൽ ചേർന്നത്. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി ജെ പിയിൽ അംഗമാകുന്നതെന്ന് നേതാക്കൾ പറഞ്ഞു. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തിയാണ് വൈദികനെ ഷാൾ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്.

Also Read:  ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു; 8 പേർക്ക് പരിക്ക്.

മൂന്നുവർഷം മുൻപാണ് ഫാദർ കുര്യാക്കോസ് മറ്റം മങ്കുവ സെൻതോമസ് ദേവാലയത്തിലെ ഇടവക വികാരിയായി എത്തുന്നത്. വരുന്നവർഷം ഇടവക ഭരണങ്ങളിൽ നിന്ന് വിരമിക്കുന്ന ഫാദർ കുര്യാക്കോസ് മറ്റം നാലുദിവസം മുൻപാണ് ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ ദേവസ്യ ന്യൂനപക്ഷമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പോളി എന്നിവരിൽ നിന്നും ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കുന്നത് തുടർന്ന് ബിജെപി ഇടുക്കി ജില്ല പ്രസിഡൻറ് കെ എസ് അജി മങ്കുവയിലെത്തി  വൈദികനെ ഷാൾ അണിയിച്ച പാർട്ടിയിലേക്ക് സ്വീകരിച്ചു. സംസ്ഥാനത്തെ ബിജെപിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈദികൻ ബിജെപിയിൽ പ്രാഥമിക അംഗത്വം നേടുന്നത്. 

SBI HOME LOANS

ക്രൈസ്തവർക്ക് ചേരാൻ പറ്റാത്ത ഒരു പാർട്ടിയാണ് ബിജെപിയെന്ന് കരുതുന്നില്ല എന്ന് സ്വീകരണങ്ങൾക്ക് ശേഷം ഫാദർ കുര്യാക്കോസ് മറ്റം പറഞ്ഞു. 40 വർഷങ്ങൾക്കു മുൻപ് സിപിഎം നയിച്ച ജാഥക്ക് നൽകിയ സ്വീകരണ യോഗത്തിലും തനിക്ക് പങ്കെടുത്ത് അധ്യക്ഷനാകാൻ കഴിഞ്ഞിട്ടുണ്ട് എന്നും ഫാ.കുര്യാക്കോസ് മറ്റം കൂട്ടിച്ചേർത്തു. അതേസമയം കത്തോലിക്കാ സഭയിലെ വൈദികർക്ക് പാർട്ടിയിൽ അംഗത്വം സ്വീകരിച്ച് പ്രവർത്തിക്കുന്നതിന് അധികാരമില്ല എന്നും ഫാദർ കുര്യാക്കോസ് മറ്റത്തിനെതിരെ നടപടി ഉണ്ടാകും എന്നുമാണ് രൂപത വൃത്തങ്ങൾ നൽകുന്ന വിവരം. ബിജെപി ഇടുക്കി മണ്ഡലം പ്രസിഡണ്ട് സുരേഷ് എസ് മീനത്തേരിയിൽ ഇടുക്കി മണ്ഡലം ജനറൽ സെക്രട്ടറി നോബി ഇ എഫ് ,സോജൻ പാണം കുന്നേൽ, സുധൻ പള്ളിവിളാകത്ത് സുരേഷ് തെക്കേക്കൂറ്റ് എന്നിവരും ബിജെപി ജില്ലാ പ്രസിഡന്റിനൊപ്പം എത്തിയിരുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS