HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി പീരുമേട്ടിൽ ഫയർ ഫോഴ്‌സ് വാഹനം വിനോദസഞ്ചാരികളുടെ വാഹനത്തിലിടിച്ച് മറിഞ്ഞു; ഉദ്യോഗസ്ഥന് പരുക്ക്.

ഇടുക്കി: പീരുമേട്ടിൽ ഫയർ ഫോഴ്‌സ് വാഹനം വിനോദസഞ്ചാരികളുടെ വാഹനത്തിലിടിച്ച് മറിഞ്ഞു; ഉദ്യോഗസ്ഥന് പരുക്ക്.

പരുന്തുംപാറ സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളുടെ വാഹനവുമായി പീരുമേട് അഗ്നിരക്ഷാസേനയുടെ വാഹനം കൂട്ടിയിടിച്ചു. അപകടത്തിൽ അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫിസർ ബാബുരാജിന്(53) പരിക്കേറ്റു. 

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (14 - ഒക്ടോബർ - 2023).

പീരുമേട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന് സമീപം ഇന്ന് വൈകിട്ട് ഏഴോടെയാണ് അപകടം സംഭവിച്ചത്. എതിരെ വന്ന വാഹനത്തെ മറികടക്കുമ്പോഴാണ് അഗ്നി രക്ഷാസേനയുടെ വാഹനം പുനലൂർ സ്വദേശികളായ വിനോദസഞ്ചാരികളുടെ ബൊലേറോ ജീപ്പിന് പിൻവശത്ത് ഇടിച്ചത്. ഇടിയുടെ അഘാതത്തിൽ ജീപ്പിന്റെ പിൻഭാഗത്തെ ടയർ പൊട്ടി. 

SBI HOME LOANS

നിയന്ത്രണം നഷ്ട്ടപ്പെട്ട ഫയർ ഫോഴ്സ് വാഹനം സ്വകാര്യ വ്യക്തിയുടെ വീടിനു മുന്നിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ബാബുരാജിനെ പ്രാഥമീക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സക്കായി കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വാഹനം ഓടിച്ച ഡ്രൈവർ ജിസ് നിസാര പരുക്കുകളോടെ രക്ഷപെട്ടു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS