
ഇടുക്കിയിലെ കുമളിയിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയ ബെവ്കോ ഔട്ട്‍ലെറ്റ് സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചു. കുമളി അട്ടപ്പള്ളത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്‍ലെറ്റ് ഇന്ന് രാവിലെയാണ് ചെളിമട എന്ന സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയത്. ഒരു ലക്ഷം രൂപയോളം കച്ചവടവും നടന്നു. ഇതിന് ശേഷമാണ് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മുൻപ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻറെ ഉടമയായ സിപിഎം നേതാവുമായുള്ള കരാറിന് രണ്ടു വർഷം കൂടെ കാലാവധി നിലനിൽക്കെ ഔട്ട്‍ലെറ്റ് മാറ്റി എന്നാരോപിച്ചായിരുന്നു പ്രതിഷേധം. കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയെന്നും ആരോപണമുണ്ട്. പുതിയ കെട്ടിടത്തിലേക്ക് ലൈസൻസ് മാറ്റിയതിനാൽ എക്സൈസിന്‍റെ അനുമതിയില്ലാതെ പഴയ കെട്ടിടത്തിലേക്ക് ഇനി മാറ്റാനാകില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







