
കാലിക്കട്ട് യൂണിവേഴ് സിറ്റി സ്റ്റേഡിയത്തില്‍ സമാപിച്ച സംസ്ഥാന ജുജിട്സു ചാമ്പ്യൻഷിപ്പില്‍ ഇടുക്കിയില്‍നിന്നുള്ള എട്ടംഗ സംഘം നേടിയത് ഒൻപത് സ്വര്‍ണ മെഡലുകള്‍.
പുരുഷൻമാരുടെ 69 കിലോഗ്രാം വിഭാഗത്തില്‍ അഭിജിത്ത് എം. മഹേഷ്, 77 കിലോ വിഭാഗത്തില്‍ അഖില്‍ ജോണ്‍, ഹാരിഷ് വിജയൻ എന്നിവരും 85 കിലോ വിഭാഗത്തില്‍ അര്‍ജുൻ അജികുമാര്‍, 69 കിലോ വിഭാഗത്തില്‍ രാഹുല്‍ ഗോപി, വനിതകളുടെ 63 കിലോ വിഭാഗത്തില്‍ പാര്‍വതി രാജേന്ദ്രൻ, 48 കിലോ ഗ്രാം വിഭാഗത്തില്‍ അരുണിമ ബിജു, 45 കിലോഗ്രാം വിഭാഗത്തില്‍ മേഘാ സോമൻ എന്നിവര്‍ ഇടുക്കിക്കായി സ്വര്‍ണ മെഡല്‍ നേട്ടം കൈവരിച്ചു.
എല്ലാവരും ദേശീയ ചാമ്പ്യൻഷിപ്പിനു യോഗ്യത നേടി. ഇവര്‍ നെടുങ്കണ്ടം സ്പോര്‍ട്സ് അസോസിയേഷൻ അക്കാദമിയിലെ താരങ്ങളാണ്. സച്ചിൻ ജോണിയാണ് ടീമിന്‍റെ പരിശീലകൻ. ടീം നാളെ മടങ്ങിയെത്തും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







