
ഇടുക്കി പൈനാവിലെ കേന്ദ്രീയ വിദ്യാലയത്തിൽ ഇന്ത്യ ഗവൺമെന്റിന്റെ നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ അംഗീകൃത സ്കിൽ ഹബിലേക്ക് അഡ്മിഷൻ ആരംഭിച്ചു. സ്കിൽ ഹബിൽ ഈ വർഷം ആരംഭിക്കുന്ന " ഡോമെസ്റ്റിക് ഡാറ്റാ എൻട്രി" കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
മിനിമം പത്താംക്ലാസ് പാസ്സ് ആയവരും, 15 നും 45 നും ഇടയിൽ പ്രായമുള്ള ഇപ്പോൾ മറ്റു റെഗുലർ കോഴ്സുകളിൽ പ്രവേശനം നേടാത്തവരുമായ ആർക്കും ഈ സൗജന്യ കോഴ്സിൽ അഡ്മിഷൻ ലഭിക്കുന്നതാണ് , താല്പര്യമുള്ളവർ ഇനി പറയുന്ന രേഖകളുമായി, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്ന രേഖകൾ, ഇ. മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ട് എത്തി പ്രവേശനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി കേന്ദ്രിയ വിദ്യാലയ ഇടുക്കി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 04862 232205.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







