HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ജില്ലാ കളക്ടറെ മാറ്റുന്നതിന് ഹൈക്കോടതി വിലക്ക്; ഉത്തരവില്ലാതെ ചുമതല ഒഴിയരുതെന്ന് നിര്‍ദേശം.

ഇടുക്കി ജില്ലാ കളക്ടറെ മാറ്റുന്നതിന് ഹൈക്കോടതി വിലക്ക്

ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിനെ മാറ്റുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ഹൈക്കോടതിയുടെ ഉത്തരവില്ലാതെ കളക്ടര്‍ ചുമതല ഒഴിയരുതെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. കളക്ടറെ മാറ്റിയാല്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ താളംതെറ്റുമെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. 

Also Read:  'നിധിൻ സാറെ സ്കൂളിലേക്കൊന്നു വരണം'; ഓടിയെത്തി സംസാരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് പെൺകുട്ടി, വായിക്കണം ഈ കുറിപ്പ്.

ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന് ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് ചുമതല നല്‍കിയ സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നാളെ വിശദീകരണം നല്‍കണം. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS