HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ചിന്നക്കനാലിന് സമീപം തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; എട്ടുപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം.

ഇടുക്കി: ചിന്നക്കനാലിന് സമീപം തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; എട്ടുപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം.

ചിന്നക്കനാലിന് സമീപം  ജീപ്പ് മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്. തോട്ടത്തിലെ ജോലിക്കായി സൂര്യനെല്ലിയിൽ നിന്നും തൊഴിലാളികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഡ്രൈവർ ഉൾപ്പെടെ 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 

Also Read:  അടിമാലിയിൽ വൻ ലഹരിവേട്ട; എംഡിഎംഎയും കഞ്ചാവും പിടികൂടി, ഒരാൾ അറസ്റ്റിൽ.

ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.  സൂര്യനെല്ലിയ്ക്ക് സമീപം പപ്പാത്തിച്ചോലയിലെ ഏലമുടി ഭാഗത്താണ് അപകടം ഉണ്ടായത്. ഏലമുടി എവർഗ്രീൻ എസ്റ്റേറ്റിലെ തൊഴിലാളികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. ഒറ്റപ്പെട്ട പ്രദേശമായതിനാൽ മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം അപകടത്തിൽപെട്ടത് സൂര്യനെല്ലിയിലെ ഉള്ളവർ അറിയുന്നത്. 

SBI HOME LOANS

ശബ്ദം കേട്ട് തോട്ടങ്ങളിൽ ജോലി ചെയുന്ന തൊഴിലാളികൾ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സൂര്യനെല്ലിയിലെ എച്ച് എം എൽ കമ്പനി ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. തൊഴിലാളികളായ പൂമാരി,മാല മനോഹരം എന്നിവർക്ക് ഗുരുതരമായി പരിക്ക് ഏറ്റു, ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി,ശാന്തൻപാറ പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS