
അടിമാലി പോലീസ് കൊരങ്ങാട്ടി തലമാലി ഭാഗത്തു നടത്തിയ വാഹന പരിശോധനയില്‍ 5.100 കിലോഗ്രാം കഞ്ചാവും 77 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല കഞ്ഞിക്കുഴി മായിപ്പാറ കരയില്‍ ചിറപ്പുറത്ത് കിരണ്‍ (21) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ നടത്തുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അടിമാലി പോലീസ് വാഹന പരിശോധന നടത്തിയത്. ആലപ്പുഴയില്‍നിന്ന് അടിമാലി, മാങ്കുളം മേഖലയിലെ ചെറുകിട വില്‍പനക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതിന് കാറില്‍ എത്തുമ്ബോഴാണ് ഇയാള്‍ അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







