HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മൂടല്‍മഞ്ഞും, മഴയും; ഇടുക്കി കൈലാസ ഗിരിയില്‍ കുടുങ്ങി യുവാക്കള്‍, രക്ഷകരായി ഫയര്‍ഫോഴ്‌സ്.

ഇടുക്കി: കൈലാസ ഗിരിയില്‍ കുടുങ്ങി യുവാക്കള്‍, രക്ഷകരായി ഫയര്‍ഫോഴ്‌സ്

ഇടുക്കി പാമ്പനാര്‍ കൈലാസ ഗിരിയില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. സമുദ്ര നിരപ്പില്‍ നിന്നും 4000 അടി ഉയരത്തില്‍ കുടുങ്ങിയ നാലുപേരെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി കാഞ്ഞിരപ്പള്ളി സ്വദേശികളായ ചെറുവള്ളി സ്വദേശികൾ ആയ അനന്ദു, ബാലകൃഷ്ണൻ, വിനായകൻ,ശ്രീലാൽ എന്നിവരാണ് മല മുകളില്‍ കുടുങ്ങിയത്. കനത്ത മൂടല്‍മഞ്ഞും മഴയും കാരണമാണ് നാല് പേരും മല മുകളില്‍ കുടുങ്ങിയത്. ഇതിനിടെ ഒരാളുടെ കാല്‍ മടങ്ങുകയും നീര് വയ്ക്കുകയും ചെയ്തു.

Also Read:  കനത്ത മഴ, ഓറഞ്ച് അലർട്ട് തിരുവനന്തപുരത്ത് ! ഡാമുകൾ നിറയുന്നു, മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

പീരുമേട് നിലയത്തിലേക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തുകയും നാലുപേരെയും സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍ മധുസൂദനന്‍, റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ സുനില്‍ കുമാര്‍ എസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അന്‍ഷാദ്. എ, ബിബിന്‍ സെബാസ്റ്റ്യന്‍, അരുണ്‍ കെ എസ് എന്നിവരും രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS