HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് കട്ടപ്പന സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടു; സാരമായി പരിക്കേറ്റ മകൾ ചികിത്സയിൽ..

കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് കട്ടപ്പന സ്വദേശിയായ വീട്ടമ്മ  മരണപ്പെട്ടു; സാരമായി പരിക്കേറ്റ മകൾ ചികിത്സയിൽ..

ചികിത്സക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് കട്ടപ്പന സ്വദേശിയായ വീട്ടമ്മ മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരണപ്പെട്ടത്. സാരമായി പരിക്കേറ്റ അമ്മിണിയുടെ മകൾ ബ്ലെസി ആശുപതിയിൽ ചികിത്സയിലാണ്. 

Also Read:  പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ അംഗീകൃത സ്കിൽ ഹബിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

ഇന്ന് പുലർച്ചെ 4.30 നായിരുന്നു അപകടം. രോഗ ബാധിതയായ അമ്മിണിയെ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ അപകടം സംഭവിച്ചത്. ഉടൻ തന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകൻ ജേക്കബിന് പരിക്കുകളൊന്നുമില്ല. ജേക്കബ് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലിസ് നിഗമനം. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

HAVEN FASHION DESIGN


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS