
സന്നിധാനത്തും പതിനെട്ടാം പടിയിലും വലിയ നടപ്പന്തലിലും അനുഭവപ്പെട്ട തിരക്ക്.
അഗസ്ത്യന്റെ മക്കൾ സന്നിധാനത്ത് തിരുമുൽ കാഴ്ച വച്ച് അയ്യനെ വണങ്ങി.
അയ്യനെ കണ്‍നിറയെ കാണാനും കൊണ്ടുവന്ന വന വിഭവങ്ങള്‍ കാഴ്ച്ചവെക്കാനും കഴിഞ്ഞ സന്തോഷത്തിലാണ് കാടിന്റെ മക്കള്‍. 107 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തിയത്. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വന പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വിവിധ കാണി സെറ്റില്‍മെന്റുകളില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് കാഴ്ച്ചയുമായി എത്തിയത്. കാട്ടില്‍ നിന്നും ശേഖരിച്ച തേന്‍, കുന്തിരിക്കം, ഈറ്റയിലും ചൂരലിലും മെനഞ്ഞെടുത്ത പൂവട്ടികള്‍ തുടങ്ങി കരകൗശല വിദ്യ വെളിവാക്കുന്ന ഉദ്പന്നങ്ങള്‍ എന്നിവയുമായാണ് അവര്‍ അയ്യപ്പന്റെ പൂങ്കാവനത്തിലേക്ക് എത്തിയത്. എല്ലാ വര്‍ഷവും സംഘം വരാറുണ്ടെന്നും വന വിഭവങ്ങള്‍ കാഴ്ച്ചവെക്കാറുണ്ടെന്നും ഗുരു സ്വാമി കൂടിയായ ഊരുമൂപ്പന്‍ ഭഗവാന്‍കാണി പറഞ്ഞു. കാനനവാസനായ അയ്യപ്പന്‍ തങ്ങളുടെ കാടിന്റെ ദൈവമാണെന്നും അയ്യപ്പ ദര്‍ശനത്തിലൂടെ എല്ലാ ഐശ്വര്യങ്ങളും തങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു
സന്നിധാനത്തെ പോലീസിന്റെ മൂന്നാം ബാച്ച് എസ്.ഒ കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിൽ ചുമതല ഏറ്റു.
ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നാം ബാച്ച് ചുമതലയേറ്റു. ബാച്ചിനുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തീര്‍ത്ഥാടകര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതും ഉറപ്പുവരുത്തണമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കെ. ഇ ബൈജു ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഡൈനമിക് ക്യുപോലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭക്തരോട് മാന്യമായി ഇടപഴകണമെന്നും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കണമെന്നും എസ്. ഒ നിര്‍ദ്ദേശം നല്‍കി. അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ അരുണ്‍. കെ. പവിത്രന്‍ , 13 ഡി.വൈ.എസ്.പിമാര്‍ , 35 സി.ഐമാര്‍ , 150 എസ്.ഐ ഉള്‍പ്പെടെ 1850 പോലീസുകാരെയാണ് 13 ഡിവിഷനുകളിലായി ശബരിമലയിലെ സേവനത്തിനു നിയോഗിച്ചത്. എന്‍.ഡി.ആര്‍.എഫ്, ആര്‍.എ. എഫ്, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.
'സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്' ; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
സന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററോളം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന ഗോഡൗണ്‍. ഫയര്‍ എസ്റ്റിന്‍ഗ്യൂഷര്‍, ഫയര്‍ഹൈഡ്രന്റ്, ഫയര്‍ബക്കറ്റ്സ് തുടങ്ങിയ എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും, ഫെന്‍സിങ്ങ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പി എസ് പ്രശാന്ത് സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി.
വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നതിനുള്ള ലൈസന്‍സ് ദേവസ്വം എക്സ്‌ക്സിക്യുട്ടിവ് ഓഫീസര്‍ക്കും കരാറുകാരനുമുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന അപകടത്തെ തുടര്‍ന്ന് ബാക്കിയായ വെടിമരുന്നാണ് സൂക്ഷിച്ചിരിക്കുന്നത്. സീസണ്‍ സമയത്ത് വെടിമരുന്ന് മാറ്റുന്നത് പ്രായോഗികമല്ലെന്നും, സീസണ്‍ കഴിഞ്ഞ ശേഷമേ വെടിമരുന്ന് മാറ്റുന്നതിനെക്കുറിച്ചൊ നിര്‍വീര്യമാക്കുന്നതിനെപ്പറ്റിയൊ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കികൊണ്ട് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു. വനം വകുപ്പിന്റെ കീഴില്‍ വരുന്ന സ്ഥലമായതിനാല്‍ ഗോഡൗണ്‍ സദാസമയവും ഫോറസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലാണെന്നും, മറ്റു പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
നാളത്തെ ചടങ്ങുകൾ (09/ 12/2023)
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്.... തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് .... പതിവ് അഭിഷേകം
3.30 ന് ...ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് .....അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.




.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)


