HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

നവകേരള സദസ്സ്; ചെറുതോണിയിൽ നാളെ (11- ഡിസംബർ-2023) ഗതാഗത നിയന്ത്രണം, വിശദാംശങ്ങൾ അറിയാം....

ചെറുതോണി ടൗണിലും സമീപപ്രദേശങ്ങളിലും യാതൊരു വാഹനവും പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല.

ഇടുക്കി നിയോജകമണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് ചെറുതോണിയിൽ നാളെ (11- ഡിസംബർ-2023) ഗതാഗത നിയന്ത്രണം.   

രാവിലെ 6 മണി മുതല്‍ ചെറുതോണി ടൗണിലും സമീപപ്രദേശങ്ങളിലും യാതൊരു വാഹനവും പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല. 

രാവിലെ 9 മണി മുതല്‍ ട്രാഫിക് ഡൈവേര്‍ഷന്‍ 

കരിമ്പന്‍ ഭാഗത്ത് നിന്നും കട്ടപ്പന ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ( റൂട്ട് ബസ് ആംബുലന്‍സ് എന്നിവ ഒഴികെ) തടിയമ്പാട്- മരിയാപുരം -ഇടുക്കി വഴിയും കട്ടപ്പന ഭാഗത്തുനിന്നും തൊടുപുഴ, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ (റൂട്ട് ബസ് ആംബുലന്‍സ് എന്നിവ ഒഴികെ) ഇടുക്കി തണ്ടാന്‍ പറമ്പ് പാലം -കുതിരക്കല്ല് തടിയമ്പാട് വഴിയും തിരിഞ്ഞു പോകണം.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള നിർദേശങ്ങൾ

രാവിലെ 9 മണിക്ക് പ്രഭാത യോഗത്തിനും പ്രഭാത ഭക്ഷണത്തിനും ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ചെറുതോണി പുതിയ ബസ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ഈ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രത്യേക ക്ഷണിതാക്കളുടെ വാഹനങ്ങള്‍, ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ എന്നിവ തിയേറ്റര്‍ പടിക്കും മെഡിക്കല്‍ കോളേജിനും ഇടയിലുള്ള പാര്‍ക്കിംഗ് ബോര്‍ഡ് വച്ചിരിക്കുന്ന ഭാഗത്ത് മാത്രവും വിദ്യാധിരാജ സ്‌കൂള്‍ ഗ്രൗണ്ട്, ഗ്രീന്‍ലാന്‍ഡ് തിയേറ്റര്‍ പരിസരം എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം. 


 ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നവകേരള സദസ്സിനെത്തുന്ന വകുപ്പ് മേധാവികളുടെയും പത്രപ്രവര്‍ത്തകരുടെയും മറ്റു വകുപ്പുകളുടെയും വാഹനങ്ങള്‍ ഇടുക്കി ഡി റ്റി പി സി പാര്‍ക്കിലും പാര്‍ക്കിന് എതിര്‍ വശത്തുള്ള പാര്‍ക്കിംഗ് സ്ഥലത്തും കൊച്ചിന്‍ വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് സ്ഥലത്തും ഇടുക്കി സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഗ്രൗണ്ടിലും ഇടുക്കി ന്യൂമാന്‍ സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം. 


നവകേരള സദസ്സിനെത്തുന്ന ആളുകളുമായി കട്ടപ്പന ഭാഗത്ത് നിന്നും വരുന്ന ചെറു വാഹനങ്ങള്‍  ആളുകളെ ഇടുക്കി ജങ്ഷനില്‍ ഇറക്കിയശേഷം ഇടുക്കി ഡാം ടോപ്പ് മുതല്‍ ഇടുക്കി ഡാമിന്റെ പ്രവേശന കവാടം വരെയുള്ള ഭാഗങ്ങളിലും ഗുരുമന്ദിരം നാരകക്കാനം റോഡ് സൈഡിലും പാര്‍ക്ക് ചെയ്യണം. 


ബസില്‍ ആളുകളുമായി വരുന്നവര്‍ ആളുകളെ ഇറക്കിയശേഷം മരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. 


ആളുകളുമായി വരുന്ന മറ്റു വാഹനങ്ങള്‍ അവരെ ഇറക്കിയശേഷം ചെറുതോണി പാലം മുതല്‍ ഗാന്ധിനഗര്‍ കോളനി റോഡ് വരെയുള്ള ഭാഗത്തും വഞ്ചിക്കവല എച്ച്ആര്‍സി വഞ്ചിക്കവല ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, ഗിരിജ്യോതി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS