HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം 12 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ.

മുരിക്കാശ്ശേരിയ്ക്ക് സമീപം ചെമ്പകപ്പാറയിൽ 12 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.

മുരിക്കാശ്ശേരിയ്ക്ക് സമീപം ചെമ്പകപ്പാറയിൽ 12 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഇടുക്കി കൊന്നത്തടി പാറത്തോട് സ്വദേശി പുല്ലൻകുന്നേൽ ജോഷി(43), പാറത്തോട് സ്വദേശി ചന്ദ്രൻകുന്നേൽ ഷാജി(54) എന്നിവരാണ് അറസ്റ്റിലായത്. 

Also Read:  ഒടുവിൽ കടുവ കൂട്ടിൽ; വയനാട്ടിലെ നരഭോജി കടുവ കുടുങ്ങി, വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ, നടക്കില്ലായെന്ന് വനംവകുപ്പ്, പ്രതിഷേധം.

മുരിക്കാശ്ശേരി പോലീസ് ചെമ്പകപ്പാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. പരിശോധനയിൽ പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിലും ചാക്കിൽ നിന്നുമായി 12.100 കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സമാനമായ കേസിൽ മുൻപ് അറസ്റ്റിലായ വ്യക്തിയാണ് ഷാജി. പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ-അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും  വിൽപ്പന തടയുന്നതതിനായി പരിശോധന ശക്തമാക്കാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ കർശന നിർദേശമുണ്ടായിരുന്നു. ഇതേതുടർന്ന്  ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നിർദേശാനുസരണം  മുരിക്കാശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 

മുരിക്കാശേരി എസ് ഏച്ച് ഒ റോയി എൻ എസ്, എസ് ഐ മാരായ കെ ഡി മണിയൻ, ജോഷി കെ മാത്യു, സേവിയർ പീ ഡി, SCPO മാരായ ശ്രീജിത്ത്, ജയേഷ്, വനിത പോലീസ് ഉദ്യോഗസ്ഥരായ ധന്യ മോഹൻ, മീനു എം സി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS