HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ നാളെ തുറക്കും, ജാഗ്രതാനിര്‍ദേശം.

മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ നാളെ തുറക്കും, ജാഗ്രതാനിര്‍ദേശം.

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ നാളെ തുറക്കും. നാളെ രാവിലെ(19-12-2023) 10 മണിക്കായിരിക്കും ഷട്ടറുകൾ തുറക്കുക. പെരിയാർ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി.  ചൊവ്വാഴ്ച രാവിലെ പത്തുമുതല്‍ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് 10,000 ക്യൂസെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കുമെന്നാണ് അറിയിപ്പ്‌. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡാമിലെ ജലനിരപ്പ് 137.50 അടിയില്‍ എത്തി. നീരൊഴുക്ക് നിലവില്‍ 12,000 ക്യൂസെക്‌സ് ആണെന്നും തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്.

Also Read:  ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം 12 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ.

നിലവിൽ ഡാമിലെ ജലനിരപ്പ് 137.50 അടിയാണ്. പരാമവധി 142 അടിയാണ് സംഭരണശേഷി. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങൾ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ പ്രളയവും കൂടി മുൻ നിർത്തിയാണ് ഷട്ടറുകൾ തുറക്കാനുള്ള തീരുമാനം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS