
ഇരു വ്യക്കകളും തകരാറിലായ വാഴത്തോപ്പ്, മണിയാറൻകുടി സ്വദേശിയായ 23 കാരൻ ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നു. വാഴത്തോപ്പ് മണിയാറൻകുടി സ്വദേശിയായ ചേലക്കൽ ബിജുവിന്റെയും, രമണിയുടെയും മകൻ വിജയകുമാറാണ് വൃക്കകൾ മാറ്റിവെച്ച് ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നത്.
25 ലക്ഷത്തിലധികം രൂപയാണ് വിജയകുമാറിന്റെ വൃക്കകൾ മാറ്റിവയ്ക്കാനായി വേണ്ടത്. കോട്ടയത്ത് ഫിസിയോതെറാപ്പി ജോലി ചെയ്തിരുന്ന വിജയകുമാറിന് 4 മാസം മുൻപാണ് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. വൃക്കകൾ തകരാറായതെന്ന് കണ്ടെത്തിയതോടെ ഡയാലിസിസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരംഭിച്ചു. എന്നാൽ വൃക്കകൾ മാറ്റിവയ്ക്കാനല്ലാതെ മറ്റ് പരിഹാരമില്ലെന്നറിഞ്ഞതോടെ ഈ കുടുംബം തകർന്നുപോയി. മകൻറെ ജീവൻ നിലനിർത്താൻ ആവശ്യമായ 25 ലക്ഷത്തിലധികം രൂപ എങ്ങനെ കണ്ടെത്തും എന്നാണ് മാതാപിതാക്കളുടെ ആശങ്ക.
ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വിജയകുമാറിന് വൃക്കകൾ നൽകാൻ തയ്യാറായി പലരും മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ ശസ്ത്രക്രിയ ഉൾപ്പെടെ ചെലവുകൾക്കായി 25 ലക്ഷത്തിലധികം രൂപ വേണമെങ്കിലും കൂലിവേലക്കാരായ മാതാപിതാക്കൾക്ക് ഇത്രയും വലിയൊരു തുക കണ്ടെത്താൻ നിവൃത്തിയില്ല. അതിനാൽ മകന്റെ ജീവൻ രക്ഷിക്കാനായി ഇപ്പോൾ നാട്ടിലെ സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം . വിജയകുമാറിന്റെ സഹോദരി ഗോപികയുടെ പേരിൽ യൂണിയൻ ബാങ്ക് ചെറുതോണി. ശാഖയി ഒരു അക്കൗണ്ട് ആരംഭിച്ചിട്ട് ഉണ്ട്. കരുണ വറ്റാത്ത സുമനസ്സുകളുടെ കഴിയുന്ന സഹായങ്ങൾ ഈ അക്കൗണ്ട് വഴി നൽകണമെന്നാണ് ഇവരുടെ അപേക്ഷ.
IFSE code: UBIN 0534676
Ac No: 3467020100 18225.
G Pay No: 8156948613.






