
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പല പ്രാവശ്യം ഫോട്ടോ വാങ്ങിയെടുക്കുകയും മോശമായി പെരുമാറുകയും ചെയ്ത യുവാവിനെ കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തു. അറക്കുളം ആലാനിക്കല്‍ തോട്ടത്തില്‍ മണാങ്കല്‍ അനന്ദുവാണ് (23) അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ പരാതിയേ തുടര്‍ന്ന് പോക്‌സോ കേസാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.സംഭവത്തിന് ശേഷം യുവാവ് പൊലീസ് പിടിയിലാകാതിരിക്കാൻ പല സ്ഥലങ്ങളിലായി മാറി മാറി കഴിയുകയായിരുന്നു. എന്നാല്‍ കുളമാവ് എസ്.എച്ച്.ഒ.സന്തോഷ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






