HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി തങ്കമണിയ്ക്ക് സമീപം വാഹനാപകടം; കാറും ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ചു, വിദ്യാർഥി മരണപ്പെട്ടു.

ഇടുക്കി: കാറും ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർഥി മരണപ്പെട്ടു.


ഇടുക്കി തങ്കമണിയ്ക്ക് സമീപം പാണ്ടിപ്പാറയിൽ കാറും ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർഥി മരണപ്പെട്ടു. ഇടുക്കി തങ്കമണി സ്വദേശി മുള്ളൻകുഴിയിൽ അജയകുമാറിന്റെ മകൻ വസിഷ്ഠ് (22) ആണ് മരണപ്പെട്ടത്. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർഥിയാണ് വസിഷ്ഠ്.

Also Read:  ഇടുക്കിയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടു.

ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. വസിഷ്ഠ് സഞ്ചരിച്ച സ്കൂട്ടി എതിരെ വന്ന മാരുതി സ്വിഫ്റ്റ്  കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ  വസിഷ്ഠിനെ ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തങ്കമണി പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു. മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS