HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഹോട്ടല്‍ വ്യാപാരി കഴുത്തു മുറിച്ച്‌ ജീവനൊടുക്കി.

ഇടുക്കി/ ഹോട്ടല്‍ വ്യാപാരി കഴുത്തു മുറിച്ച്‌ ജീവനൊടുക്കി.

ഹോട്ടല്‍ വ്യാപാരി കഴുത്തും വയറും മുറിച്ച്‌ ജീവനൊടുക്കി. കാഞ്ഞാര്‍ ടൗണില്‍ യൂണിക്ക ഹോട്ടല്‍ നടത്തുന്ന ചക്കിക്കാവ് ചെട്ടിയാറാത്ത് ബിജു (51) ആണ് മരിച്ചത്. ഇന്നലെ വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. 

Also Read:  കാനത്തിന്റെ വിയോഗം അപ്രതീക്ഷിതം; നഷ്ടമായത് സമുന്നതനായ പൊതുപ്രവര്‍ത്തകനെ: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ.

വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് ഭാര്യ ഹോട്ടല്‍ ജീവനക്കാരനെ വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. വീട് അകത്തു നിന്ന് പൂട്ടിയനിലയിലായിരുന്നു. ഉള്ളില്‍നിന്നു ഞരക്കം കേട്ടതോടെ അയല്‍വാസികളെ വിളിച്ചുകൂട്ടി വാതില്‍ തള്ളിത്തുറന്നപ്പോള്‍ ബിജു രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. 

ഉടൻ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജു ഹോട്ടല്‍ നഷ്ടത്തിലായതിന്‍റെ നിരാശയിലായിരുന്നെന്ന് പറയുന്നു. കാഞ്ഞാര്‍ പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ: റാണി. മക്കള്‍: സെറീന, ക്രിസ്റ്റീന, തെരേസ. സംസ്കാരം പിന്നീട്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS