
ക്ഷേത്രങ്ങളില്‍ പതിവായി മോഷണം നടത്തുന്നപ്രതി പിടിയിൽ. തൊടുപുഴ കാരിക്കോട് സ്വദേശി താഴെതൊട്ടിയില്‍ ബിജു (പുള്ള് ബിജു- 48) ആണ് അറസ്റ്റിലായത്. തൊടുപുഴ കോലാനിയിലെ ക്ഷേത്രത്തില്‍നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച ഇയാള്‍ 25,000രൂപ മോഷ്ടിച്ചിരുന്നു. തുടർന്ന് തൊടുപുഴ പോലീസ് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാകുകയായിരുന്നു.
വാഹനമോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് മുട്ടം ജയിലില്‍നിന്ന് ഒരാഴ്ച മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇയാളുടെ പക്കല്‍നിന്ന് അഞ്ച് ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ചപ്പോഴും ആക്രമവും വനിതാ പൊലീസുകാരെയടക്കം അസഭ്യവര്‍ഷവും തുടര്‍ന്നു. ഇയാളുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. വെട്ടുകേസില്‍ വാറണ്ട് നിലനില്‍ക്കെയാണ് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.






