HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഡീൻ കുര്യാക്കോസ് എംപിയുടെ പ്രവർത്തനം ശരാശരി; അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ യുഡിഎഫിന് മുൻതൂക്കം: 24 ലോക്സഭ മൂഡ് ട്രാക്കർ സർവേ ഫലം.

പൂർണ തൃപ്തരല്ല ഇ‍ടുക്കിയെന്നാണ് ട്വന്റിഫോർ ലോക്സഭ മൂഡ് ട്രാക്കർ സർവേയിലെ ഫലം.

ഡീൻ കുര്യാക്കോസ് എംപിയുടെ പ്രവർത്തനത്തിൽ പൂർണ തൃപ്തരല്ല ഇ‍ടുക്കിയെന്നാണ് ട്വന്റിഫോർ ലോക്സഭ മൂഡ് ട്രാക്കർ സർവേയിലെ ഫലം. 36 ശതമാനം പേരാണ് ഡീൻ കുര്യാക്കോസ് എംപിയുടെ പ്രവർത്തനം ശരാശരിയെന്ന് വിലയിരുത്തിയത്. വളരെ മികച്ചതെന്ന് മൂന്നു ശതമാനം പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്. എന്നാൽ 24 ശതമാനം പേർക്ക് അഭിപ്രായമില്ല. മികച്ചതെന്ന് ഏഴു ശതമാനം പേർ പറയുമ്പോൾ മോശമെന്ന് 16 ശതമാനം പേർ പറയുന്നു.

Also Read:  ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നഗ്‌ന ചിത്രങ്ങളും വീഡിയോയും കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ.

കോൺ​ഗ്രസിന് മേൽക്കൈ ഉള്ള മണ്ഡലമായ ഇടുക്കി 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലും കോൺ​ഗ്രസ് നിലനിർത്തുമെന്നാണ് മൂഡ്ട്രാക്കർ സർവേയുടെ ഫലം. 43 ശതമാനം പേർ ഇടുക്കിയിൽ വീണ്ടും യുഡിഎഫ് ജയിക്കുമെന്ന് വിലയിരുത്തി. എൽഡിഎഫിന് 29 ശതമാനം പേരാണ് സാധ്യത നൽകുന്നത്. ബിജെപിക്ക് 12 ശതമാനം പേരും മറ്റുള്ളവർക്ക് നാലു ശതമാനം പേരും സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെടുമ്പോൾ 12 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തിയാതായി ട്വന്റിഫോർ ലോക്സഭ മൂഡ് ട്രാക്കർ സർവേയിലെ ഫലം വ്യക്തമാക്കുന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS