
മൂന്നാറിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പിടിയിൽ. ജാർഖണ്ഡ് സ്വദേശി സലൈ(35)യാണ് പിടിയിലായത്. ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റ് ജീവനക്കാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. സംഭവം നടന്ന് അഞ്ചു ദിവസത്തിനു ശേഷം ബോഡിമെട്ട് ചെക്ക്പോസ്റ്റ് വഴി തമിഴ്‌നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ ബസിൽവച്ചാണ് ഇയാൾ പിടിയിലായത്.
Also Read: വനം വകുപ്പിനെതിരെ പ്രതിഷേധം; ഇടുക്കി മാങ്കുളം പഞ്ചായത്തിൽ നാളെ ഹർത്താൽ.
ഇന്ന് രാവിലെ 5.30 ന് തേനി ബസിൽ എത്തിയ പ്രതിയെയും ഭാര്യയും തിരിച്ചറിയുന്നതിനിടയിൽ പ്രതി വാഹനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു. പ്രതിയുടെ ഭാര്യയെ ചെക്പോസ്റ്റിൽ തടഞ്ഞു വെച്ച ശേഷം പ്രതിക്കു വേണ്ടിയുള്ള തെരച്ചിലിനിടെ ഇയാൾ മറ്റൊരു ബസ്സിൽ തമിഴ് നാട്ടിലേക്ക് രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് എക്സൈസ് ജീവനക്കാരും പോലീസും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഡിസംബർ 31നു രാത്രി എസ്‌റ്റേറ്റിലെ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ പ്രതി സൗഹൃദം കാട്ടി കുട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്. കുട്ടിയെ കാണാതെ വന്നതോടെ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ഇവരുടെ ബഹളംകേട്ട് സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ എത്തിയതോടെ പ്രതി വനത്തിലേക്ക് ഓടിപ്പോയി. പൊലീസും തോട്ടം തൊഴിലാളികളും വനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് സലൈ, ഭാര്യ സുമരി എന്നിവർക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും പിടിയിലായത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






