
കട്ടപ്പന ശാസ്താനടയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരം മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് ഗൃഹനാഥൻ മരണപ്പെട്ടു. കട്ടപ്പന കല്ലുകുന്ന് സ്വദേശി ചൂളത്തേൽ രമേശ് (56) ആണ് മരണപ്പെട്ടത്. ശാസ്താനടയ്ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം.
മുറിച്ചു മാറ്റിയ മരം മറ്റൊരു മരത്തിൽ തട്ടിയ ശേഷം രമേശിന്‍റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് ജോലിക്കാർ ഓടിമാറി. പരിക്കേറ്റ രമേശനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അനിതയാണ് ഭാര്യ. രഞ്ജിത്ത്, രശ്മി, രേഷ്മ എന്നിവർ മക്കളാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






