HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിയിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു; ഒപ്പമുണ്ടായിരുന്ന കുട്ടി ഓടി രക്ഷപ്പെട്ടു.

ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു

ഇടുക്കി ബി എൽ റാമിൽ ചക്കക്കൊമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബി എൽ റാം സ്വദേശി സൗന്ദർരാജനാണ് (60) പരിക്കേറ്റത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കൊച്ചു മകൻ ഓടി രക്ഷപ്പെട്ടെത്തിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

Also Read:  ഇടുക്കി കട്ടപ്പനയ്ക്ക് സമീപം മരം മുറിക്കുന്നതിനിടെ അപകടം; തടി ദേഹത്ത് വീണ് ഗൃഹനാഥൻ മരണപ്പെട്ടു.

ആക്രമണത്തിന് ശേഷം കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ വനംവകുപ്പ് ഉദ്യോഹസ്ഥരെത്തി തുരത്തിയതിന് ശേഷണാണ് സൗന്ദരാജിനെ രക്ഷിച്ചത്. ഇരുകൈകളും ഒടിയുകയും നെഞ്ചിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സൗന്ദർരാജിനെ രാജകുമാരി സ്വാകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS